ഇരട്ടഗോളുമായി ബെയ്‌ൽ; ചാംപ്യൻസ് ലീഗിൽ റയലിന് ഹാട്രിക് കിരീടം

കീ​വ്: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് കി​രീ​ടം. ലി​വ​ർ​പൂ​ളി​നെ 3-1ന് ​ത​ക​ർ​ത്താ​ണ് റ​യ​ലി​ന്‍റെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം കി​രീ​ടം. ഇ​ര​ട്ട​ഗോ​ൾ നേ​ടി​യ ഗാ​രെ​ത് ബെ​യ്‍​ൽ(64, 83), ക​രിം ബെ​ൻ​സേ​മ(51) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് ലി​വ​ർ​പൂ​ളി​നെ ത​റ​പ​റ്റി​ച്ച​ത്. ലി​വ​ർ​പൂ​ളി​ന്‍റെ ആ​ശ്വാ​സ​ഗോ​ൾ സെ​ന​ഗ​ൽ താ​രം സാ​ദി​യോ മാ​നെ (55) നേ​ടി. റ​യ​ൽ പ​തി​മൂ​ന്നാം ത​വ​ണ​യാ​ണ് യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്.

ആ​ദ്യ പ​കു​തി​യി​ൽ സൂ​പ്പ​ർ താ​രം മു​ഹ​മ്മ​ദ് സ​ല പ​രി​ക്കേ​റ്റു പി​ന്മാ​റി​യ​താ​ണ് ലി​വ​ർ​പൂ​ളി​ന് തി​രി​ച്ച​ടി​യാ​യ​ത്. ഗോ​ൾ​കീ​പ്പ​ർ ലോ​റി​സ് ക​റി​യൂ​സി​ന്‍റെ ഇ​ര​ട്ട​പ്പി​ഴ​വും ഇം​ഗ്ലീ​ഷ് ടീ​മി​നെ ത​ള​ർ​ത്തി. ആ​ദ്യ​പ​കു​തി​യി​ൽ ഗോ​ൾ​വ​ഴ​ങ്ങാ​തെ ലി​വ​ർ​പൂ​ൾ നി​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ ക​രിം ബെ​ൻ​സേ​മ​യി​ലൂ​ടെ റ​യ​ൽ ആ​ദ്യ വ​ല​കു​ലു​ക്കി. നാ​ലു മി​നി​റ്റി​ന് ശേ​ഷം മാ​നെ​യി​ലൂ​ടെ ലി​വ​ർ​പൂ​ൾ സ​മ​നി​ല പി​ടി​ച്ചു. എ​ന്നാ​ൽ പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യ ബെ​യ്‍​ലി​ന്‍റെ ഇ​ര​ട്ട​ഗോ​ൾ നേ​ടി​യ​തോ​ടെ റ​യ​ൽ കി​രീ​ടം ഉ‍​യ​ർ​ത്തി.

ഈ ​നൂ​റ്റാ​ണ്ടി​ൽ ഹാ​ട്രി​ക്ക് കി​രീ​ടം നേ​ടു​ന്ന ടീ​മെ​ന്ന ച​രി​ത്ര നേ​ട്ട​മാ​ണ് റ​യ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. 1956 മു​ത​ൽ 60വ​രെ (അ​ന്ന് യൂ​റോ​പ്യ​ൻ ക​പ്പ്) റ​യ​ൽ തു​ട​ർ​ച്ച​യാ​യി കി​രീ​ടം നേ​ടി​യി​രു​ന്നു. റ​യ​ൽ കി​രീ​ട നേ​ട​ത്തോ​ടെ റൊ​ണാ​ൾ​ഡോ​യും പു​തി​യ ച​രി​ത്രം കു​റി​ച്ചു. അ​ഞ്ച് ചാ​ന്പ്യ​ൻ​സ് ലീ​ഗ് കി​രീ​ടം നേ​ടി​യ ആ​ദ്യ താ​ര​മാ​യി ഈ ​പോ​ർ​ച്ചു​ഗീ​സു​കാ​ര​ൻ.