മണ്ണാര്‍കാട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു

പാലക്കാട് മണ്ണാര്‍കാട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മുസ്‍ലിംലീഗ് നഗരസഭാ കൗണ്‍സിലര്‍ സിറാജിന്റെ മകന്‍ കുന്തിപ്പുഴ സ്വദേശി സഫീര്‍ (22) ആണ് മരിച്ചത്. സിറാജിന്റെ തുണിക്കടയില്‍ കയറിയാണ് കുത്തിക്കൊന്നത്. രാത്രി ഒൻപതു മണിയോടാണ് അക്രമം നടന്നത്. സഫീറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

ആയുധധാരികളായ മൂന്നംഗസംഘമാണ് അക്രമത്തിനു പിന്നിലെന്നു ദൃക്സാക്ഷികൾ പറയുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സ്ഥലത്തു ചില രാഷ്ട്രീയതർക്കങ്ങൾ നിലനിന്നിരുന്നതായി പറയുന്നു. പ്രദേശത്തു വൻപൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് മണ്ണാര്‍കാട് നാളെ ലീഗ് ഹര്‍ത്താല്‍ ആചരിക്കും

സഫീറിന്റേത് രാഷ്ട്രീയകൊലപാതകമെന്നാണ് സൂചന. കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ എന്ന് ലീഗ് ആരോപിച്ചു. ലീഗ് പ്രവര്‍ത്തകര്‍ മണ്ണാര്‍കാട് ദേശീയപാത ഉപരോധിക്കുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നു.