മുഖ്യമന്ത്രി ഇടപെട്ടു; ചലച്ചിത്രമേളയും സ്‌കൂള്‍ കലോത്സവവും കായികമേളയും നടത്തും; ആര്‍ഭാടങ്ങള്‍ ഒഴിവാക്കും

ഒടുവില്‍ അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഇടപെടല്‍.കേരളത്തിന്റെ അടയാളങ്ങളിലൊന്നായ ചലച്ചിത്രമേള ഇക്കുറിയും നടക്കും.സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കാതെ ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയാകും ചലച്ചിത്രമേള സംഘടിപ്പിക്കുക.കഴിഞ്ഞ തവണത്തേതു പോലെ ആഘോഷങ്ങളും അനുബന്ധപരിപാടികളും ഒഴിവാക്കും. മുഖ്യമന്ത്രി ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും നിര്‍ദേശം നല്‍കി

ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തുവാനും തീരുമാനമായി. കലോത്സവം ഏത് രീതിയില്‍ നടത്തണമെന്ന് തീരുമാനിക്കാനുള്ള മാനുവല്‍ പരിഷ്‌ക്കരണ സമിതി യോഗത്തിന് ശേഷം ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കും.

ചെറിയ രീതിയിലാണെങ്കിലും കലോല്‍സവം നടത്തണമെന്നും കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുത്തരുതെന്നുമുള്ള അഭിപ്രായങ്ങളെ തുടര്‍ന്നാണ് തീരുമാനം.

Also read പിണറായി വലിയൊരു നേതാവും പ്രഗത്ഭനായ ഭരണാധികാരിയുമായിരിക്കുന്നു

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഫണ്ട് മുടക്കുന്ന മേളകള്‍ ഒരുവര്‍ഷത്തേക്ക് മാറ്റിവെയ്ക്കുവാന്‍ തീരുമാനിച്ചിരുന്നു. മേളകള്‍ക്ക് മുടക്കേണ്ട തുകകള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായിരുന്നു നിര്‍ദ്ദേശം.

Also Read : ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന എല്ലാ ആഘോഷപരിപാടികളും റദ്ദാക്കി

കുട്ടികളുടെ ഗ്രേസ് മാര്‍ക്കിനേയും ദേശീയ കായികമേളയില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനുമാണ് ഇവയില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് അറിയിച്ചിരുന്നത്