യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എസ്. എം. ബാലു ഉൾപ്പെടെ നിരവധിപേർക്ക് പരുക്ക്

തിരുവനന്തപുരം: കേരളചരിത്രത്തിൽ ആദ്യമായി കള്ളക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെട്ട മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്
സെക്രട്ടറിയേറ്റിൽ നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ക്രൂരമായ ലാദിചാർജ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എസ്. എം ബാലു യൂത്ത്
കോൺഗ്രസ് ഭാരവാഹികളായ
മുക്കോല ബിജു
വഞ്ചിയൂർ വിഷ്ണു എന്നിവർക്ക് ഗുരുതരമായ പരുക്കേറ്റു.

കെടി ജലീലിന്റെ കോലം കത്തിച്ച ശേഷം
സെക്രട്ടറിയേറ്റിലേക്ക് കടന്നപ്പോൾ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം വീണ്ടും ശക്തമായതോടെ ലാത്തി ചാർജ് ആരംഭിക്കുകയായായിരുന്നു.

ലാത്തിച്ചാർജിന് ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് സമരം നടത്തി.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ സംസ്ഥാന
ഉപാധ്യക്ഷന്മാരായ നുസൂർ, എസ്. എം. ബാലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.