ബിജെപി അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ ഗവര്‍ണറെ കണ്ടു; തീരുമാനം പിന്നീടെന്ന് ഗവര്‍ണര്‍

ബംഗളുരൂ: കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ടു.യെദ്യൂരപ്പയുടെ കൂടെ മറ്റ് ബിജെപി നേതാക്കളും ഉണ്ടായിരുന്നു. രാജ്ഭവനിലെത്തിയാണ് അദ്ദേഹം ഗവര്‍ണറെ കണ്ടത്.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എംഎല്‍എമാരുടെ പിന്തുണ കത്തും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. കത്ത് ഗവര്‍ണര്‍ സ്വീകരിച്ചതായും അദ്ദേഹം ഉചിതമായ തീരുമാനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും  യെദ്യൂരപ്പ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പിന്നീട് സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല പറഞ്ഞു.