ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടർച്ച; ഓസീസിനെയും തകർത്തടിക്കി

ലണ്ടന്‍: ഓസീസിമറികടന്ന് ലോകകപ്പില്‍ ഇന്ത്യക്കു വിജയത്തുടര്‍ച്ച. വിരാട് കോഹ്‌ലിയും സംഘവും ഓസ്‌ട്രേലിയക്കെതിരേ 36 റണ്‍സിന്റെ വിജയം സ്വന്തമാക്കി. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 352. ഓസ്‌ട്രേലിയ 50 ഓവറില്‍ 316 റണ്‍സിന് എല്ലാവരും പുറത്ത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആധികാരികമായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്.

ശിഖാര്‍ ധവാന്റെ സെഞ്ചുറിയും കോഹ്‌ലിയുടെ അര്‍ധസെഞ്ചുറിയും അടക്കം ഇന്ത്യന്‍ ബാറ്റിങ് നിര സമഗ്രാധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓസീസിനു മുന്നില്‍ 353 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണു മുന്നോട്ടുവെച്ചത്.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയപ്പോള്‍, അഫ്ഗാനിസ്താനെ തകര്‍ത്തും വെസ്റ്റ് ഇന്‍ഡീസിനെതിരേ പൊരുതിയും ജയിച്ചാണ് ഓസ്‌ട്രേലിയ എത്തുന്നത്.