ലോകകൊവിഡ് രോഗികള്‍ രണ്ടുകോടയിലേക്ക്, മരണം 727348

യു.എന്‍: ലോകത്ത് കൊവിഡ്

രോഗികളുടെ എണ്ണം രണ്ടുകോടിയിലേക്ക്
നീങ്ങുകയാണ്. അടുത്ത 24
മണിക്കൂറിനകം അതു മറികടന്നേക്കും.
ഇപ്പോള്‍ കൃത്യമായി പറഞ്ഞാല്‍
1,97,11,703 പേര്‍ക്കാണ് രോഗം.
മരണം 7,27,348 ആണ്. രോഗമുക്തി
നേടിയത് 1,26,53,598 പേര്‍.
അമേരിക്കയില്‍ ആകെ
രോഗികള്‍ 51,21,555 ആയി. മരണം
1,64,586. കഴിഞ്ഞ 24 മണിക്കൂറിനിടെ
അവിടെ 26,031 പോസിറ്റിവ്
കൂടിയുണ്ടായി. മരണമാകട്ടെ 492.
രണ്ടാമതുള്ള ബ്രസീലില്‍
മരണം ഒരു ലക്ഷം
കടന്നിരിക്കുകയാണ്-100,240. ആകെ
രോഗികള്‍ 29,88,796. ഒറ്റനാള്‍ മരണം
538. ഒറ്റനാള്‍ രോഗികള്‍ 21,732.
മൂന്നാമതുള്ള ഇന്ത്യ വലിയ
കുതിപ്പിലാണ്. ഒറ്റനാള്‍ രോഗികളുടെ
എണ്ണത്തിലും മരണത്തിലും ലോക
റെക്കാഡ് തുടര്‍ച്ചയായി സൃഷ്ടിക്കുന്നു
ഇന്ത്യ. 65,156 പേരാണ് ഒരുദിവസം
രോഗികളായത്. മരണം 875.

1. അമേരിക്ക- 51,21,555 (164,586)
2. ബ്രസീല്‍-29,88,796 (100,240)
3. ഇന്ത്യ- 21,52,020 (43,453)
4 റഷ്യ-882,347 (14,854)
5. ദക്ഷിണാഫ്രിക്ക-553,188 (10,210)
6. മെക്‌സിക്കോ-469,407(51,311)
7. പെറു-463,875 (20,649)
8. ചിലി-371,023 (10,011)
9. കൊളംബിയ-367,196 (12,250)
10. സ്‌പെയിന്‍-361,442 (28,503)
11. ഇറാന്‍-324,692 (18,264)
12. യു.കെ-309,763 (46,566)
13. സൗദി അറേബ്യ-287,262 (3130)
14. പാകിസ്ഥാന്‍- 283,487 (6068)
15. ബംഗ്ലാദേശ്- 255,113 (3365)
16. ഇറ്റലി-250,103 (35,203)
17. ടര്‍ക്കി-239,622 (5829)
18. അര്‍ജന്റീന-235,677 (4450)
19. ജര്‍മനി- 216,692 (9259)
20. ഫ്രാന്‍സ്- 197,921 (30,324)
21. ഇറാക്ക്- 147,389 (5310)
22. ഫിലിപ്പീന്‍സ് 126,885 (2209)
23. ഇന്തോനേഷ്യ-123,503 (5658)
24. കാനഡ-119, 197 (8976)
25.ഖത്തര്‍- 112,650 (182)