ഇന്ത്യയില്‍ അശ്ലീല വീഡിയോ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവ്

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ അശ്ലീല വീഡിയോ കണ്ടവരുടെ പട്ടികയില്‍ ഇന്ത്യയും. മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. പ്രമുഖ അശ്ലീല വീഡിയോ വെബ്സൈറ്റായ പോണ്‍ ഹബ്ബ് ആണ് ഇത് സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്. മുന്‍ വര്‍ഷം നാലാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥാനം ഇന്ത്യയ്ക്കാരെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്നു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം അമേരിക്കയും ബ്രിട്ടനും സ്വന്തമാക്കി.

മറ്റു പോണ്‍ വെബ്സൈറ്റുകളിലെ സന്ദര്‍ശന കണക്കുകള്‍ കൂടി വരാനിരിക്കെയാണ് ഇന്ത്യക്കാരെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ട് പോണ്‍ ഹബ് പട്ടിക പുറത്തു വന്നത്. 28.5 ബില്ല്യണ്‍ ആണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നു മാത്രം പോണ്‍ഹബ് സന്ദര്‍ശിച്ച ആളുകളുടെ എണ്ണം. ഓരോ ദിവസവും ഇന്ത്യയില്‍ നിന്ന് 8.1 കോടി പേരാണ് അശ്ലീല വീഡിയോ കാണാന്‍ പോണ്‍ഹബ്ബില്‍ എത്തുന്നത്. സൗജന്യ ഇന്റര്‍നെറ്റിന്റെ വര്‍ദ്ധനവ്, ചെലവുകുറഞ്ഞ ഡേറ്റാ പ്ലാനുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയാണ് ഇതിനു കാരണം. അതേസമയം എച്ച്ഡി വീഡിയോ ആണ് ഏവരും കൂടുതലായി തിരയുന്നത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2017 ല്‍ എച്ച്ഡി വീഡിയോ കാണുന്നവരുടെ എണ്ണം 18-22 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 30 ശതമാനം സ്ത്രീകളാണ് ഇന്ത്യയില്‍ നിന്ന് പോണ്‍ കാണുന്നതു എന്നത് മറ്റൊരു കണ്ടെത്തല്‍. 2017 ല്‍ ഇന്ത്യയില്‍ നിന്നു പോണ്‍ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. അതായത് മുന്‍ വര്‍ഷത്തേക്കാള്‍ വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് പ്രകടമാകുന്നത്. ഇനി കാണുന്നവരുടെ പ്രായത്തിലേക്ക് വരുമ്പോള്‍ ഭൂരിഭാഗവും 18നും 24 നും ഇടയില്‍ പ്രായമുള്ളവരാണ് വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ എത്തുന്നത്. 35 വയസ് ആണ് രാജ്യാന്തര തലത്തിലെ ശരാശരി പ്രായം.

9 മിനിറ്റ് 59 സെക്കന്റാണ് പോണ്‍ഹബ് കാണുന്നവരുടെ രാജ്യാന്തര ശരാശരി സമയം. ഇതില്‍ ഇന്ത്യയ്ക്കാരുടെ ശരാശരി സമയമാകട്ടെ എട്ട് മിനിറ്റ് 20 സെക്കന്റും. ഇതില്‍ ഒന്നാമന്‍ ഫിലിപ്പൈന്‍സാണ്. 13 മിനിറ്റ് 28 സെക്കന്റാണ് ഇവരുടെ ശരാശരി സമയം. ഇന്ത്യയില്‍ നിന്നുള്ള 87 ശതമാനം പേരും സ്മാര്‍ട്ട്ഫോണില്‍ നിന്നാണ് പോണ്‍ കാണുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനത്തിന്റെ വര്‍ദ്ധനവ് ആണ് ഇപ്പോള്‍ ഉണ്ടായത്.

പോണ്‍ കാണുന്ന ഇന്ത്യക്കാരുടെ ഇഷ്ടതാരം എന്ന പട്ടികയില്‍ സണ്ണിലിയോണ്‍ തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ബോളിവുഡ് സിനിമ താരമായിട്ടും സണ്ണിലിയോണിന്റെ പോണ്‍ കാണുന്നവര്‍ കുറവല്ല. പോണ്‍ നിര്‍മാണ വിപണിയില്‍ നിന്ന് വിരമിച്ച മിയ ഖലിഫ രണ്ടാം സ്ഥാനവും ബോളിവുഡ് താരം കത്രീന കൈഫ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.