കരിമല കയറ്റം കഠിനം; മരക്കൂട്ടത്ത് വീണ്ടും സ്ത്രീയെ തടഞ്ഞു

പമ്പ: മരക്കൂട്ടത്തിനു സമീപത്ത് പ്രതിഷേധക്കാർ പ്രായത്തിൽ സംശയം തോന്നിയ സ്ത്രീയെ തടഞ്ഞു. രാവിലെ യാത്ര ഉപേക്ഷിച്ച രണ്ടു സ്ത്രീകളുടെ കൂടെ ഉണ്ടായിരുന്നത് ഈ സ്ത്രീയും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മാധ്യമങ്ങൾ അവരോടു മറ്റു വിവരങ്ങളും ചോദിച്ചെങ്കിലും ഒന്നും പറയാം അവർ തയ്യാറായില്ല.

നേരത്തെ ദർശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനി ബാലമ്മയെ നടപന്തലിൽ നിന്ന്‌
മടക്കിയയച്ചു. ഡോളിയിലാണ് ബാലമ്മയെ സന്നിധാനം വരെ എത്തിച്ചത്. അതിനാൽ അതുവരെ തടസങ്ങൾ ഒന്നും നേരിടേണ്ടി വന്നില്ല.