ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കാൻ സുപ്രീംകോടതിയുടെ അനുമതി തേടും: ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി. സഹകരണ-ടൂറിസം വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചക്കിടെയായിരുന്നു നിർദ്ദേശം വെച്ചത്. പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം വിശ്വാസങ്ങള്‍ ഹനിക്കാത്ത വിധം അന്താരാഷ്ട്ര തലത്തിലുള്ള മ്യൂസിയമുണ്ടാക്കി പ്രദർശിപ്പിക്കണമെന്ന് കെ ബി ഗണേഷ് കുമാറാണ് ആവശ്യപ്പെട്ടത്. ശുപാർശ സർക്കാരിൻറെ പരിഗണനയിലണെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.

ലോട്ടറി നികുതി ഏകീകരിക്കാനുള്ള ജിഎസ്ടി കൗൺസിലൻറെ നീക്കം ഉപേക്ഷിക്കണമെന്ന ധനമന്ത്രിയുടെ പ്രമേയത്തെ പ്രതിപക്ഷം അനുകൂലിച്ചു. ഇതിൽ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. ലോട്ടറി മാഫിയക്ക് വേണ്ടിയാണ് കേന്ദ്രനീക്കമെന്ന് ധനമന്ത്രിയും പ്രതിപക്ഷനേതാവും ഒരുപോലെ വിമർശിച്ചു.