കരിപ്പൂരിൽ മൺസൂൺ കാലത്ത് വലിയ വിമാനങ്ങൾക്ക് വിലക്ക്

ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിലക്കേർപ്പെടുത്തി. മൺസൂൺ കാലയളവിലാണ് വിലക്ക്.
എയർഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡിങിനിടെ തകർന്ന് വീണതിനിടെ തുടർന്നാണ് തീരുമാനം. അപകടത്തിൽ 18 പേർ മരിച്ചിരുന്നു.
അതിനിടെ കരിപ്പൂരിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അരുൺകുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടു.