വിമാനങ്ങള്‍ക്ക് ഭീക്ഷണിയായി പക്ഷിക്കൂട്ടങ്ങള്‍

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിനു സമീപം ആഹാരപദാത്ഥങ്ങള്‍വരെ അടങ്ങുന്ന മാലിന്യ വസ്തുക്കള്‍ ഉപേക്ഷിക്കുന്നത് തടയാനാകാതെ അധികൃതര്‍. ഇത് പക്ഷിക്കൂട്ടം പെരുകുന്നതിന് കാരണമാവുകയും വിമാനങ്ങള്‍ക്ക് ഭീക്ഷണിയാകുന്നു. ഇതിനെതിരെ മാലിന്യനിര്‍മാജനത്തിനായി പല നടപടികള്‍ സ്വീകരിച്ചെങ്കിലും ഫലപ്രദമുണ്ടായിട്ടില്ല.

പൊന്നറ പാലത്തിനു സമീപത്തുള്ള മാലിന്യകൂമ്പാരത്തില്‍ പക്ഷിക്കൂട്ടം പറക്കുന്നതും ഇതേസമയം വിമാനം ലാന്‍ഡ് ചെയ്യുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതുകൊണ്ട് ആ ഭാഗത്തെ മാലിന്യം ഒരു പരിധിവരെ നീക്കം ചെയ്തുവെങ്കിലും പാര്‍വ്വതിപുത്തനാറിലെ മാലിന്യം നീക്കാന്‍ നടപടികളുണ്ടായില്ല. രാത്രികാലങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു.

ശംഖുമുഖത്തേക്കുള്ള റോഡില്‍ പണ്ട് മാലിന്യകേന്ദ്രങ്ങളായിരുന്ന പലയിടത്തും ശുചീകരണം കാര്യക്ഷമാണ്. ചില സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും വേലിയും സ്ഥാപിച്ചിട്ടുണ്ട്. റസിഡന്‍സ് അസോസിയേഷന്‍്റെ നേതൃത്വത്തില്‍ ക്യാമറയും സ്ഥാപിച്ചത് ഒരു പരിധിവരെ മാലിന്യം കുറയ്ക്കാന്‍ സാധിച്ചു.