വി.ടി.യോട് പൊരുതി തോൽക്കാൻ സൈബർ സഖാക്കളുടെ ജീവിതം ഇനിയും ബാക്കി

കുറച്ച് കാലമായി സൈബർ സഖാക്കൾക്ക് കൊമ്പുകാർക്കാൻ ഒത്തൊരു എതിരാളിയെ കിട്ടിയിട്ടുണ്ട്. തൃത്തല എം.എൽ.എ വി.ടി ബൽറാം ആണ് സൈബർ ലോകത് സഖാക്കളുടെ ഇപ്പോഴത്തെ പ്രധാന ശത്രു. എ.കെ.ജി യെ വിമർശിച്ചു കൊണ്ട് ബൽറാം ഒരു ഗ്രൂപ്പിൽ ഇട്ട കമന്റിൽ നിന്നാണ് എല്ലാം തുടങ്ങുന്നത്. എന്നാൽ പതിവിനു വിരുദ്ധമായി സഖാക്കളുടെ സൈബർ അക്രമങ്ങളെ ബൽറാം പ്രധിരോധിച്ചപ്പോൾ സാധിക്കുന്ന എല്ലാ രീതിയിലും ബൽറാമിനെ കരിവാരി തേക്കാനുള്ള ശ്രെമം സൈബർ ലോകത്ത് തുടർന്നു. എന്നാൽ ബൽറാമിനെ ആക്രമിക്കാൻ ഉപയോഗിച്ച എല്ലാ മാർഗവും ബൽറാം പൊളിച്ചു കയ്യിൽ കൊടുത്തു.

ഏറ്റവും ഒടുവിൽ ബൽറാമിന് എതിരെയുള്ള ആരോപണം വീട് പണിയേ കുറിച്ചായിരുന്നു. ഇത്രയും വലിയ വീട് വയ്ക്കാനുള്ള പണം ബൽറാമിന് എവിടുന്നു ലഭിച്ചു എന്നായിരുന്നു ആരോപണം. അതിനും മറുപതിയുമായി ബൽറാം എത്തി. പുതുതായി വയ്ക്കുന്ന വീടല്ലെന്നും തൻ അടക്കം 6 മക്കൾക്കും അവകാശമുള്ള തങ്ങളുടെ കുടുംബവീട് ആണെന്നുമായിരുന്നു ബൽറാമിന്റെ മറുപടി. തന്റെ സഹോദരങ്ങളുടെ എല്ലാവരുടെയും കൂടി മാസ വരുമാനം 20 ലക്ഷ്യത്തോളം വരും എന്നും അദ്ദേഹം മറുപടിയിൽ പറഞ്ഞു.

മുൻപും ഇത് പോലെ കഴമ്പില്ലാത്ത ആരോപണങ്ങളുമായി വി.ടി യോട് കോർക്കാൻ സൈബർ സഖാക്കൾ എത്തിയിരുന്നു. പഠിക്കുന്ന സമയത് മാർക്ക്-ലിസ്റ്റ് തിരുത്തി എന്ന ആരോപണങ്ങൾക്കും ഒളിച്ചിരിക്കാതെ നേരിട്ട് തന്നെ ബൽറാം മറുപടി പറഞ്ഞിരുന്നു. എന്തായാലും സൈബർ സഖാക്കൾക്ക് ഇങ്ങനൊരു വേല്ലുവിളി ഇതുവരെ നേരിട്ടിട്ടില്ല. ഇങ്ങനെ ആരോപണങ്ങളെ ചക്കൂറ്റതോടെ നേരിടുന്ന വി.ടി ബൽറാം കോൺഗ്രസിന്റെ വേറിട്ടൊരു മുഖമാണ്.