വിഎസ്സിന്‍റെ ആരോഗ്യനില തൃപ്തികരം; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീചിത്രയിൽ ചികിത്സയിലുള്ള മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വിദഗ്ധരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് വി.എസ്. മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നതായും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

തലച്ചോറില്‍ ഉണ്ടായ ചെറിയ രക്തസ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ വ്യാഴാഴ്ച്ച പട്ടം എസ്.യു.ടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാഡി സംബന്ധമായി കൂടുതല്‍ ചികിത്സ ആവശ്യമുണ്ടെന്നും അതിനാലാണ് അദ്ദേഹത്തെ ശ്രീചിത്രയിലെ സ്‌ട്രോക്ക് യൂണിറ്റിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.