ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ഇന്ത്യയിൽ വരുന്നു

ഫോക്‌സ്‌വാഗൺ ഗോൾഫ് GTI-യെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പൂർണ്ണമായും നിർമ്മിച്ച യൂണിറ്റായി (സിബിയു) ഇറക്കുമതി ചെയ്യാനും 2020 അവസാനത്തോടെ വിപണയിലെത്തിക്കാനുമാണ് കമ്പനി തയ്യാറെടുക്കുന്നത്.

പെർഫോമൻസ് കാർ പ്രേമികൾക്ക്, പ്രത്യേകിച്ച് ഹോട്ട് ഹാച്ച്ബാക്കുകളോട് താൽപ്പര്യമുള്ളവർക്ക് ഗോൾഫ് ജിടിഐയുടെ അവതരണം ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്.

ഇറക്കുമതി നിയമങ്ങളിൽ ഇളവ് വരുത്തിയതിനെത്തുടർന്ന് ഈ മോഡൽ പൂർണ്ണമായും നിർമ്മിച്ച യൂണിറ്റായി ഇന്ത്യയിൽ കൊണ്ടുവരും. എന്നാൽ ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ഒരു ലിമിറ്റഡ് എഡിഷൻ മോഡലായാകും വിപണിയിലെത്തിക്കുക.

ഇന്ത്യൻ വിപണിയിൽ ഗോൾഫ് ജിടിഐ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി കമ്പനി സ്ഥിരീകരിക്കുകയാണെങ്കിൽ 2020 അവസാനത്തോടെ ഹോട്ട് ഹാച്ച്ബാക്ക് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.