വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് ഉത്തരകൊറിയയില്‍

 

പ്യോംഗ്യാംഗ്: വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ഉത്തരകൊറിയയില്‍. ദ്വിദിന സന്ദര്‍ശനത്തിനാണ് വി.കെ.സിംഗ് ഉത്തരകൊറിയയിലെത്തിയത്. വിദേശകാര്യമന്ത്രി റി യോംഗ് ഹോ, സാംസ്‌കാരികമന്ത്രി പാക് ചും നാം തുടങ്ങിയവരുമായി സിംഗ് കൂടിക്കാഴ്ച നടത്തി.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉന്നത ഇന്ത്യന്‍ പ്രതിനിധി ഉത്തരകൊറിയയിലെത്തുന്നത്. കൊറിയന്‍ മേഖലയുടെ സമാധാനത്തിന് ഇന്ത്യയുടെ പിന്തുണ സിംഗ് അറിയിച്ചു.