ഷുഹൈബിന്റെ വധം ഏഷ്യാനെറ്റിന് മഹോത്സവം; വിനുവിനെയും ചാനലിനെയും രൂക്ഷമായി അധിക്ഷേപിച്ച് സി.പി.എം നേതാക്കള്‍

ഷുഹൈബ് വധത്തെക്കുറിച്ച് മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ വിറളി പിടിച്ച് സി.പി.എം നേതാക്കള്‍. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസില്‍ കണ്ണൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിനെക്കുറിച്ചും അതിനോടനുബന്ധിച്ച് ടി.പി. വധത്തിലെ പ്രതികളുള്‍പ്പെടെ 19 പേര്‍ക്ക് പരോള്‍ അനുവദിച്ചതിനെക്കുറിച്ചും നടന്ന ന്യൂസ് ഹവര്‍ ചര്‍ച്ചയിലാണ് വിനുവിനെയും ചാനലിനെയും രൂക്ഷമായി ആക്രമിച്ച് സി.പി.എം പ്രതിനിധി ഡോ. വി. ശിവദാസന്‍ രംഗത്ത് വന്നത്.

ബി.ജെ.പി മുതലാളിയുടെ ചാനലായ ഏഷ്യാനെറ്റില്‍ ഷുഹൈബ് വധത്തെക്കുറിച്ചുള്ള ചര്‍ച്ച വെറും മഹോത്സവമാണെന്നും. സി.പി.എമ്മുകാരെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് ഏഷ്യാനെറ്റ് നടത്തുന്നതെന്നുമായിരുന്നു ശിവദാസന്റെ ആരോപണം.

ശിവദാസന്റെ ആരോപണങ്ങള്‍ പരിഹാസ്യമാണെന്നും 2006 മുതല്‍ ഇതേ മാനേജ്‌മെന്റിന്റെ കീഴില്‍ ഇതേ രാജീവ് ചന്ദ്രശേഖര്‍ നേതൃത്വം കൊടുക്കുന്ന കമ്പനിയുടെ കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ്. അതിന് ശേഷം ഒരുപാട് വര്‍ഷങ്ങളായല്ലോ നീണ്ട പതിനൊന്ന് പന്ത്രണ്ട് വര്‍ഷങ്ങളില്‍ ഈ ഏഷ്യനെറ്റ് ന്യൂസ് എടുത്ത എത്രയോ വാര്‍ത്തകളില്‍ എത്രയോ ക്യാമ്പയിനുകളില്‍ എത്രയോ ചര്‍ച്ചകളില്‍ ആവേശത്തോടെ നിങ്ങള്‍ (സി.പി.എം) പങ്കെടുക്കുന്നുണ്ടായിരുന്നല്ലോ. 2011 മുതല്‍ ഈ 2016 വരെയുള്ള കാലത്ത് അന്നത്തെ സര്‍ക്കാരിനെതിരെ ശക്തമായ റിപ്പോര്‍ട്ടുകളുമായി ഏഷ്യാനെറ്റ് മുന്നോട്ടുവന്നപ്പോള്‍ നിങ്ങള്‍ക്കൊന്നും ഇതിന്റെ മുതലാളി ആരെന്ന് അറിയേണ്ട ഒരു ബാധ്യതയും ഉണ്ടായിരുന്നില്ലല്ലോ.

ഇന്നിപ്പോ സി.പി.എം അധികാരത്തിലിരിക്കുമ്പോള്‍ അരുംകൊലയുടെ പിന്നാമ്പുറം ഏഷ്യാനെറ്റ് ന്യൂസ് തേടുമ്പോള്‍ നിങ്ങള്‍ക്കെന്തേ ഈ മുതലാളിയുടെ കാര്യം പറഞ്ഞ് ഈ ഒരു പ്രതിരോധം’ എന്ന കുറിക്കുകൊള്ളുന്ന മറുപടി പറഞ്ഞാണ് വിനു വി. ജോണ്‍ ശിവാദാസന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കിയത്.

മുതലാളിയുടെ കാര്യം പറയേണ്ട സ്ഥാനത്ത് മുതലാളിയുടേ കാര്യം പറഞ്ഞേ മതിയാകൂവെന്നായിരുന്നു ഇതിന് ശിവദാസന്റെ മറുപടി.

ഇതുപോലെ കഴിഞ്ഞ ദിവസം ഷംസീര്‍ എം.എല്‍.എയും ഏഷ്യാനെറ്റിലെ ജിമ്മി ജെയിംസിന്‍െറ ചോദ്യങ്ങളോട് രൂക്ഷമായാണ് പ്രതികരിച്ചത്. ഷംസീര്‍ വധത്തെക്കുറിച്ചുള്ള ഭരണപാര്‍ട്ടിയിലെ നേതാക്കളോട് ചോദിക്കുമ്പോള്‍ പ്രകോപനപരമായാണ് പ്രതികരണം. എന്നത് സി.പി.എം ഇക്കാര്യത്തില്‍ എത്രത്തോളം രാഷ്ട്രീയ പ്രതിരോധത്തിലാണെന്ന് വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ഹവറിന്‍െറ പൂര്‍ണ്ണരൂപം –