ഡെഡിക്കേഷന്‍റെ കാര്യത്തില്‍ ഇന്ന് മലയാളസിനിമയില്‍ ഏറ്റവും ആദരിക്കേണ്ട നടന്‍ ജയസൂര്യയാണ് -വിനയന്‍

‘ഊമപ്പെണ്ണിന്‍റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ജയസൂര്യ ഇങ്ങനെയൊക്കെ ആകുമെന്ന് ചിന്തിച്ചിരുന്നോയെന്ന് ചോദിച്ചാല്‍… ഞാന്‍ ചിന്തിച്ചിരുന്നു. ഒരു പുതുമുഖ നടനെ സംബന്ധിച്ചിടത്തോളം അഭിനയിച്ചു ഫലിപ്പിക്കാന്‍ വലിയ റിസ്ക്കുള്ളതായിരുന്നു ഊമയുടെ വേഷം. ആ കഥാപാത്രത്തിലേക്ക് വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ ജയസൂര്യയ്ക്ക് കഴിഞ്ഞു.’

‘ഒരു സംവിധായകന്‍ വിചാരിച്ചാല്‍ പുതിയ ഒരു നടനെ അവതരിപ്പിക്കാന്‍ പറ്റും. അതിനുശേഷം അത് നിലനിര്‍ത്തുകയെന്ന് പറഞ്ഞാല്‍ അയാളുടെ ഡെഡിക്കേഷനും കഴിവും മാത്രമാണ്. അക്കാര്യത്തില്‍ ഇന്ന് മലയാളസിനിമയില്‍ ഏറ്റവും ആദരിക്കേണ്ട നടന്‍ ജയസൂര്യയാണ്. മുമ്പ് സിനിമയില്‍ ജയസൂര്യയെ ആണ് കണ്ടിരുന്നതെങ്കില്‍ ഇന്ന് ജയസൂര്യയെയല്ല കാണുന്നത്, ഓരോ ക്യാരക്ടറിനെയാണ്. ഒരു നടന് ക്യാരക്ടറായി മാറാനുള്ള കഴിവ്. ആടില്‍ ഷാജി പാപ്പനെ കണ്ടിട്ട് ക്യാപ്റ്റന്‍ സിനിമ കാണുമ്പോള്‍ നമ്മള്‍ ഞെട്ടിപ്പോവുകയാണ്. ഇങ്ങനെയൊരു മാറ്റത്തിന് കാരണം ജയസൂര്യ എന്ന വ്യക്തിയുടെ ഡെഡിക്കേഷനാണ്. മറ്റാര്‍ക്കും ഇതില്‍ യാതൊരു സംഭാവനയുമില്ല.’

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ 75-ാം ദിവസവിജയാഘോഷവേദിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു സംവിധായകന്‍ വിനയന്‍.