വിക്രമിന്റെ മകളും കരുണാനിധിയുടെ പേരക്കുട്ടിയും വിവാഹിതയായി

സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രമിന്റെ മകള്‍ അക്ഷിത വിവാഹിതയായി. ഡി.എം.കെ നേതാവ് കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്ത് ആണ് വരന്‍.

കരുണാനിധിയുടെ ഗോപാല്‍പുരത്തുള്ള വസതിയില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

കരുണാനിധിയുടെ മകനും ഗായകനുമായ എം.കെ മുത്തുവിന്റെ മകള്‍ തേന്മൊഴിയുടെയും പ്രമുഖ ബിസ്സിനസ്സ് ഗ്രൂപ്പായ കവിന്‍കെയറിന്റെ ഉടമ സി.കെ രംഗനാഥന്റെയും മകനാണ് രഞ്ജിത്ത്.

അക്ഷിതയുടെയും മനുവിന്റെയും ദീര്‍ഘനാളായുള്ള പ്രണയത്തിനൊടുവിലാണ് വിവാഹം. രാഷ്ട്രീയ- ചലച്ചിത്ര രംഗത്തുള്ള സുഹൃത്തുക്കായൊരുക്കുന്ന വിവാഹ സത്ക്കാരം അടുത്ത ദിവസം തന്നെ ചെന്നൈയില്‍ നടക്കും.