കേന്ദ്രത്തിന്റെ കുരുക്കില്‍ മല്യ പെട്ടു; ഒടുവില്‍ പണം അടയ്ക്കാമെന്ന് സമ്മതിച്ചു

ഡല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് കടന്നുകളഞ്ഞ വിജയ് മല്യ ഒടുവില്‍ പെട്ടു. താന്‍ തട്ടിയെടുത്ത മുഴുവന്‍ പണവും തിരികെ അടയ്ക്കാമെന്നും ബാങ്കുകള്‍ ഇത് സ്വീകരിക്കണമെന്നുമാണ് മല്യയുടെ ഏറ്റവും പുതിയ ആവശ്യം.

ഇന്ത്യ വിട്ട മല്യ ഇപ്പോള്‍ ലണ്ടനിലാണ്. മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുന്ന കാര്യത്തില്‍ വിധി വരാന്‍ അഞ്ച് ദിവസങ്ങള്‍ ശേഷിക്കെയാണ് മല്യ തന്റെ പുതിയ ഓഫര്‍ മുന്നോട്ട് വച്ചത്.

എന്നാല്‍ പണം തിരിച്ച് അടക്കാനുള്ള ഒരു അവസരം പോലും തനിക്ക് ഇതുവരെ തന്നിട്ടില്ല. എണ്ണവില കൂടിയതോടെയാണ് തന്റെ കമ്പനി നഷ്ടത്തിലായത്. ബാങ്കില്‍ നിന്നെടുത്ത പണം മുഴുവന്‍ അങ്ങനെ നഷ്ടമായി. എല്ലാം തിരിച്ച് അടക്കാമെന്ന് വാഗ്ദ്ധാനം ചെയ്തതാണ്. ഇത് ബാങ്കുകള്‍ സ്വീകരിക്കണമെന്നും മല്യ ട്വീറ്റ് ചെയ്തു. അതേസമയം, പണം തിരിച്ചടയ്ക്കാന്‍ താന്‍ സമ്മതിച്ചതായുള്ള വാര്‍ത്തകളെയും അദ്ദേഹം വിമര്‍ശിക്കുന്നു.