നയന്‍താര വിഘ്‌നേഷ് ശിവന്‍ വിവാഹം ഉടന്‍

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. വിഘ്‌നേഷ് ശിവന്‍ ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താര നായികയായെത്തിയത് മുതലാണ് ഗോസിപ്പുകള്‍ തുടങ്ങുന്നത്. ഈ പ്രചരണങ്ങള്‍ക്കൊന്നും സംവിധായകനും നടിയും മറുപടി നല്‍കിയിട്ടില്ല.

ഇരുവരും ഉടനെ വിവാഹിതരാകുന്നു എന്നാണ് എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത്. രണ്ട് കുടുംബങ്ങളുടെയും ആശിര്‍വാദത്തോടെ വിദേശത്ത് വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെ സംബന്ധിച്ച് വിഘ്‌നേഷോ നയന്‍താരയോ പ്രതികരിച്ചിട്ടില്ല.

നടന്‍ പ്രഭുദേവയും നയന്‍താരയും ഒരുകാലത്ത് പ്രണയത്തിലായിരുന്നു. 2011 ല്‍ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയ രംഗത്ത് നിന്ന് വിടപറയുമെന്നായിരുന്നു നയന്‍സ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ആ ബന്ധം വിവാഹത്തില്‍ കലാശിച്ചില്ല. പ്രഭുദേവയുമായി വേര്‍പിരിഞ്ഞ നയന്‍സ് വിഘ്‌നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ഗംഭീര തിരിച്ച് വരവ് നടത്തി.