വനിതാ മതിലും ശബരിമല യുവതി പ്രവേശവുമായി ബന്ധമില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമല യുവതി പ്രവേശനവും വനിതാ മതിലും തമ്മില്‍ ബന്ധമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് വനിത മതില്‍ തീര്‍ക്കുന്നത്. എസ്.എന്‍.ഡി.പി യോഗം കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനോട് ഇടത് സര്‍ക്കാര്‍ കണിക്കുന്നത് ക്രൂരതയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തിലാണ് വനിതാ മതില്‍ തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊണ്ടത്.