ആരോപണങ്ങള്‍ക്ക് മറുപടിയുമായി വീണ ജോര്‍ജ്

പത്തനംതിട്ട: ആറന്മുള എംഎല്‍എ വീണ ജോര്‍ജ് നല്കിയ പരാതിയെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തു എന്ന ആരോപണത്തിന് ഫേസ്ബുക്ക് മറുപടിയുമായി വീണ ജോര്‍ജ്. പത്തനംതിട്ട കെ.എസ്.ആര്‍.ടി. ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട യുവാവിനെതിരെയാണ് എംഎല്‍എ പരാതി നല്കിയത്.
എന്നാല്‍ പോസ്റ്റിലെ വികസനത്തെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ അല്ല, അതിലെ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും, സ്ത്രീ എന്ന നിലയില്‍ തന്നെ അപമാനിക്കുന്നതുമായ ഉള്ളടക്കത്തെ ഉദ്ദേശിച്ചാണ് പരാതി നല്‍കിയത് എന്ന് എംഎല്‍എ വ്യക്തമാക്കി. വീണ ജോര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ഇലന്തൂര്‍ സ്വദേശി സൂരജിനെ(38) വിട്ടയച്ചിരുന്നു.