പൃഥ്വിരാജിന്റെ നായികയായി വാമിഖ

 

വാമിഖ പൃഥ്വിരാജിന്റെ നായികയാകുന്നു. ടൊവിനൊ നായകനായ ഗോദയിലൂടെയാണ് വാമിഖ മലയാളത്തിലെത്തിയത്. നൈന്‍ എന്ന സിനിമയിലാണ് വാമിഖ പൃഥ്വിരാജിന്റെ നായികയാകുന്നത്.

എ ജീനസ് മൊഹമമദാണ് നൈന്‍ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെ ആദ്യ നിര്‍മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിക്ചര്‍ റിലീസിങ് ഇന്റര്‍നാഷണലുമായി കൈകോര്‍ത്ത് ചെയ്യുന്ന ചിത്രമാണ് നൈന്‍.

സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രമാണ് നൈന്‍. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്.