‘ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണം’; വാളയാര്‍ കേസില്‍ ക്യാമ്പെയ്‌നുമായി സോഷ്യൽ മീഡിയ

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട കേസില്‍ സര്‍ക്കാര്‍ തലത്തിലുള്ള വീഴ്ച ചര്‍ച്ചയാകുമ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിനുമായി പെണ്‍കുട്ടികള്‍. ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണം, പെണ്‍കുട്ടികള്‍ക്ക് നീതി വേണം എന്നീ ആവശ്യങ്ങളുമായാണ് ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ പ്ലക്കാര്‍ഡ് പിടിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന നിരീക്ഷണത്തില്‍ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് പോക്‌സോ കോടതി വാളയാര്‍ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്.

കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകുന്നത് ആലോചിക്കാമെന്ന് മാത്രം സര്‍ക്കാര്‍ വിശദീകരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കേസ് പുനരന്വേഷിക്കണമെന്നും പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നുമുള്ള ആവശ്യം ശക്തമാവുന്നത്.