ഉമ്മന്‍ ചാണ്ടിയില്‍ നിന്നുണ്ടായത് ക്രൂരമായ നിസ്സഹകരണം;വിമര്‍ശനങ്ങളുമായി വീണ്ടും വി.എം സുധീരന്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി വീണ്ടും വി.എം സുധീരന്‍. കെപിസിസി പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നോട് കാട്ടിയത് ക്രൂരമായ നിസ്സംഗതയായിരുന്നുവെന്ന് സുധീരന്‍ തുറന്നടിച്ചു. പരസ്യപ്രസ്താവന പാടില്ലെന്ന കെ.പി.സി.സിയുടെ നിര്‍ദേശം മറികടന്നാണ് വി.എം സുധീരന്റെ വിമർശനം.

പി.സി.സി അധ്യക്ഷനായി ഞാന്‍ ചുമതലയേല്‍ക്കുന്ന സമയത്ത് പോലും ഉമ്മന്‍ ചാണ്ടി വന്നില്ല. പിന്നീട് മിക്ക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നിസ്സഹകരിച്ചു. ജനപക്ഷ യാത്രയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. പിന്നീട് നടത്തിയ ജനരക്ഷാ യാത്രയും ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടിയാണ്. എങ്കിലും ജാഥാ ക്യാപ്റ്റനായ എന്റെ പേര് പോലും പറയാന്‍ അദ്ദേഹത്തിന് പിശുക്കായിരുന്നു. സോളാര്‍ വിവാദം വന്നപ്പോള്‍ അതിനെ പ്രതിരോധിച്ചയാളാണ് താന്‍.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെ ബുധനാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തിലും രൂക്ഷമായി വിമര്‍ശിച്ചു. ഇതിന്റെ ഫലമായി ലോക്‌സഭയില്‍ ഒരു സീറ്റ് കുറയുകയാണ്. സീറ്റ് വിട്ടുകൊടുത്ത് അംഗബലം കുറച്ചത് ഹിമാലയന്‍ മണ്ടത്തരമാണ്. സാമാന്യബുദ്ധിയും പക്വതയുമുള്ള ഒരു രാഷ് ട്രീയ നേതൃത്വത്തിനും ഇമ്മാതിരിയുള്ള ഒരു തീരുമാനം കൈക്കൊള്ളാനാകില്ല. സീറ്റ് വിട്ടുകൊടുത്തതിന്റെ പ്രത്യഘാതം വളരെ ഗുരുതരമായിരിക്കും. യുപിഎയുടെ നഷ്ടം ബിജെപിയുടെ നേട്ടമാകുന്നു. മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്തുറപ്പാണുള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഹുല്‍ ഗാന്ധിയുടെ പരിശ്രമങ്ങളെ ശക്തിപ്പെടുത്താനല്ല. ദുര്‍ബലപ്പെടുത്താനാണ് നേതാക്കള്‍ ശ്രമിച്ചത്. സങ്കുചിത താത്പര്യമാണ് അവര്‍ വച്ചുപുലര്‍ത്തുന്നത്. കോണ്‍ഗ്രസില്‍ ആരും തന്നെ ഈ സ്ഥാനത്ത് വരരുത് എന്ന അജണ്ട മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അതാണ് അവര്‍ നടത്തിയത്. അര്‍ഹതയുള്ള പല നേതാക്കളുമുണ്ടായിരുന്നു. ഞാന്‍ ഏതായാലും ഇതിനായി ആഗ്രഹിച്ചിരുന്നില്ല. പലരും ഇപ്പോള്‍ അങ്ങനെ പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ കാര്യമില്ല.

ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തടവറയിലാണ് നേതൃത്വം. എല്ലാവരും ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഷ് ട്രീയകാര്യ സമിതിയിലും നേതൃയോഗത്തിലും സീറ്റ് വിട്ടുകൊടുക്കുന്നതിനെ എല്ലാവരും എതിര്‍ക്കുകയാണ്. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുകയാണ് നേതൃത്വം ചെയ്യേണ്ടത്. അതിന് പകരം പരസ്യപ്രസ്താവന പാടില്ല എന്ന ഒറ്റമൂലിയുമായി അവര്‍ ഇറങ്ങിയിരിക്കുകയാണ്. പരസ്യപ്രസ്താവന കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എന്നുമുണ്ട്.

കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരുടെ വികാരം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. മനസ്സ് മടുപ്പിക്കുന്ന പശ്ചാത്തലമാണ് പാര്‍ട്ടിക്ക് അകത്തുണ്ടായിരുന്നത്. ഒരാളോടും എന്നെ കെപിസിസി പ്രസിഡന്റാക്കണമെന്ന് പറഞ്ഞിട്ടില്ല. പ്രകടനപത്രികയെ കുറിച്ച് നിര്‍ദേശം നല്‍കാന്‍ ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം കിട്ടിയത്. രാഹുലിനെ കാണാന്‍ ആവശ്യപ്പെട്ടു. അവിടെ വച്ച് രാഹുല്‍ എന്നോട് പിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ എതിര്‍ത്ത് പറഞ്ഞില്ല. സോണിയയേും കണ്ടു. അവരും ആവശ്യപ്പെട്ടു. അങ്ങനെ പ്രസിഡന്റായി. എന്നെ ആരും പിസിസി പ്ര