ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി

അഞ്ചല്‍: ഉത്രയുടെ ഭർത്തൃ കുടുംബാംഗങ്ങൾക്ക് എതിരെ ഗാർഹിക , സ്ത്രീധന പീഡന കേസുകൾ നിലനിൽക്കുമെന്ന് റിപ്പോർട്ടിലുളളതായി വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാൽ അറിയിച്ചു. ഈ റിപ്പോർട്ട് കൊല്ലം ജില്ലാ റൂറൽ എസ്.പി.ക്ക് കൈമാറും.
ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമയ ബന്ധിതമായി റിപ്പോർട്ട് നൽകിയ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയെ കമ്മീഷൻ അഭിനന്ദിച്ചു.

കൊലപാതകവും സ്ത്രീധന ഗാർഹിക പീഡനവും ഒരു അന്വേഷണ ഏജൻസി തന്നെ അന്വേഷിക്കുന്നതായിരിക്കും കേസിന് പിൻബലവും ഗുണകരവുമാവുകയെന്നുള്ളതു കൊണ്ടാണ് അന്വേഷണ റിപ്പോർട്ട് കൊല്ലം റൂറൽ SP ക്ക് കൈമാറുന്നതെന്നുംകമ്മീഷൻ അംഗം ഡോ. ഷാഹിദാ കമാൽ പറഞ്ഞു.