ഊര്‍മിളാ മതോണ്ഡ്കര്‍ കോൺഗ്രസ് വിട്ടു; പാര്‍ട്ടി നിരുത്തരവാദപരമാണെന്ന് രാജിക്കത്തിൽ പറയുന്നു

ന്യൂ ഡൽഹി: കോണ്‍ഗ്രസില്‍ ചേര്‍ന്ന നടി ഊര്‍മിളാ മതോണ്ഡ്കര്‍ പാര്‍ട്ടിവിട്ടു. കോണ്‍ഗ്രസില്‍ക്കയറി അഞ്ചുമാസത്തിനുള്ളിലാണ് രാജി. പാര്‍ട്ടി നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും നേതാക്കള്‍ക്കു ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനേക്കാള്‍ ഗ്രൂപ്പ് വഴക്കുകളിലാണ് താത്പര്യമെന്നും ഊര്‍മിള രാജിക്കത്തില്‍ പറയുന്നു.

ഇതു സംബന്ധിച്ചു താന്‍ ദല്‍ഹിയിലേക്കു കത്തയച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പകരം താന്‍ പരാതി ഉന്നയിച്ച പലരെയും ഉന്നതസ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തെന്നാണ് ഊര്‍മിളയുടെ ആരോപണം.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട് ഊര്‍മിളയുടെ നീക്കം.