പാർട്ടിയിൽ അഴിമതിക്കാരല്ലാത്തത് മോദിയും യോഗിയും മാത്രമെന്ന് ബി.ജെ.പി എം.പി

????????????????????????????????????

ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും മാ​ത്ര​മാ​ണ് പാ​ർ​ട്ടി​യി​ൽ അ​ഴി​മ​തി​ക്കാ​ര​ല്ലാ​ത്ത​തെ​ന്ന് ബി​ജെ​പി എം​പി ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ. മ​റ്റ് നേ​താ​ക്ക​ളെ​ക്കു​റി​ച്ച് അ​ഴി​മ​തി​ക്കാ​ര​ല്ലെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മോ​ദി​യേ​യും യോ​ഗി ആ​ദി​ത്യ​നാ​ഥി​നേ​യും ഇ​തു​വ​രെ അ​ഴി​മ​തി കാണിച്ചിട്ടില്ല എന്ന് ഉറപ്പാണ്. പ്ര​ധാ​ന​മ​ന്ത്രി​യേയും മു​ഖ്യ​മ​ന്ത്രി​​യേയും അ​ഴി​മ​തി തൊ​ട്ടു​തീ​ണ്ടി​യി​ട്ടി​ല്ല. പാ​ർ​ട്ടി​യി​ലെ മ​റ്റ് നേ​താ​ക്ക​ളെ​ക്കു​റി​ച്ച് ഇ​ത്ത​ര​ത്തി​ൽ പ​റ​യാ​നാ​വി​ല്ലെ​ന്നും ബ്രി​ജ് ഭൂ​ഷ​ൺ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ കു​ര​യ്ക്കു​ന്ന പ​ട്ടി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ച ആ​ളാ​ണ് ബ്രി​ജ് ഭൂ​ഷ​ൺ.