യുഎഇ പൊതുമാപ്പ് കാംപയിന് മലയാളവും

യു എ ഇയിലെ പൊതുമാപ്പുമായി ബന്ധപ്പെട്ട് ദുബായ് ഇമിഗ്രേഷന്റ ഔദ്യോഗിക പൊതുമാപ്പ് ബോധവല്‍ക്കരണത്തിന് മലയാളത്തിലും കാംപയിന്‍. വകുപ്പിന്റെ ഇന്‍സ്റ്റാഗ്രാമായ gdrfadubai ല്‍ ആണ് മലയാളത്തിലുള്ള ബോധവല്‍ക്കരണ വിഡിയോ സന്ദേശം. മലപ്പുറം എടരിക്കോട് സ്വദേശി അസീസ് മണമ്മലാണ് ഇമിഗ്രേഷന്റെ ഔദ്യോഗിക അക്കൗണ്ടില്‍ മലയാളത്തിലുള്ള ബോധവല്‍ക്കരണ സന്ദേശവുമായി എത്തുന്നത്. .

നിരവധി രാജ്യക്കാര്‍ വസിക്കുന്ന ദുബായില്‍ അവരുടെ മാത്യഭാഷയില്‍ തന്നെ പൊതുമാപ്പിന്റെ ബോധവല്‍ക്കരണം എത്തിക്കാനാണ് വകുപ്പുന്റെ ശ്രമം. ഇംഗ്ലീഷ് അറബിക്, ഹിന്ദി, ഉറുദു, തകലോഗ്, ബംഗാളി തുടങ്ങിയ ഭാഷകളിലും പ്രചാരണ സന്ദേശം വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പൊതുമാപ്പ് കൊണ്ട് നിയമലംഘകര്‍ക്ക് ലഭിക്കുന്ന ഗുണഫലങ്ങള്‍ പറഞ്ഞു കൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്.ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പ് കാലാവധി.