കേരളത്തിലെ പ്രളയം; യു എ ഇ യിലെ സ്‌കൂള്‍ തുറക്കല്‍ നീട്ടി വയ്ക്കണമെന്ന് സംഘടനകള്‍

അവധിക്ക് നാട്ടിൽ പോയി വെള്ളപ്പൊക്ക ദുരിതത്തിൽ അകപ്പെട്ട നിരവധി പേർക്ക് ഉദ്ദേശിച്ച സമയത്തു തിരികെ യു എ ഇ യിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ സ്കൂളുകൾ പുനരാരംഭിക്കുന്നത് അല്പം വൈകിപ്പിക്കാൻ ഇന്ത്യൻ എംബസ്സിയിൽ ചേർന്ന മലയാളി   സംഘടനാ ഭാരവാഹികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു . പലർക്കും പാസ്സ്പോർട്ടുകൾ തന്നെ നഷ്ടമായിട്ടുണ്ട് . വിസയടക്കമുള്ള പാസ്സ്പോർട്ടുകളുടെ റീ ഇഷ്യൂ എളുപ്പത്തിലാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ഗവൺമെന്റിനോട് അഭ്യര്ഥിക്കാനും നീക്കം നടക്കുകയാണ് . ഇതിനായി കേന്ദ്ര മന്ത്രി സുഷമാ സ്വരാജ് പ്രത്യേക ശ്രദ്ധ വയ്ക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട് . ഇതിനിടെ , യു എ ഇ ഔദ്യോഗികമായി ആരംഭിച്ച വെള്ളപ്പൊക്ക ദുരിതാശ്വാസ ധന സമാഹരണത്തിന് 23 മില്യൺ ദിർഹത്തിലധികം തുക വാഗ്ദാനം ചെയ്യപ്പെട്ടതായി റിപ്പോർട്ടുണ്ട് .