ഫോബ്‌സ് മാഗസിനില്‍ അതിശക്തരുടെ പട്ടികയില്‍ യു.എ.ഇ. പ്രസിഡന്റ്

 

അബുദാബി: 7.5 ബില്യണ്‍ മനുഷ്യരുള്ള ഈ ലോകത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കെല്‍പ്പുള്ള ശക്തരായ 75 പേരെയാണ് ഫോബ്‌സ് തിരഞ്ഞെടുത്തിരിക്കുന്നത്. ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ അതിശക്തരുടെ കൂട്ടത്തില്‍ യു.എ.ഇ.പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്ഥാനം പിടിച്ചു.കരുത്തരായ 75 പേരില്‍ 43-ാമതാണ് ശൈഖ് ഖലീഫ.