കേന്ദ്രം നല്‍കിയത് 500 കോടി ; യു.എ.ഇയുടെ വക 700 കോടി; കേന്ദ്രത്തിനെതിരെ മലയാളികളുടെ പ്രതിഷേധം

തിരുവനന്തപുരം: പ്രളയ ബാധിതമായ കേരളത്തെ സഹായിക്കാന്‍ ലോകമെമ്പാടും നിന്ന് സഹായ വാഗ്ദാനങ്ങള്‍ എത്തവേ യുഎഇ ഭരണകൂടത്തിന്റെ തീരുമാനം അത്ഭുതമുളവാക്കുന്നതാണ്. മോദി നേരിട്ടെത്തി കേരളത്തിന്റെ അവസ്ഥ കണ്ടിട്ട് പോലും 500 കോടിയാണ് പ്രഖ്യാപിച്ചത്.മലയാളികളുടെ രണ്ടാം വീട് എന്നറിയപ്പെടുന്ന യു.എ.ഇ ആകട്ടെ ദുരിതവിവരങ്ങള്‍ കേട്ടറിഞ്ഞ് നല്‍കുന്നത് 700 കോടി.

അബുദാബി കിരീടാവകാശിയും യുഎഇ ആംഡ് ഫോഴ്‌സ് ഡപ്യൂട്ടി സുപ്രീം കമാന്‍ഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഇക്കാര്യം അറിയിച്ചത്. എന്നിട്ടും കേരളത്തിനായി കൂടുതല്‍ തുക പ്രഖ്യാപിക്കാന്‍ മോദിക്ക് തോന്നാത്തതിലാണ് ലോക മലയാളികള്‍ക്ക് അമര്‍ഷം.
കേരളത്തില്‍ പ്രളയം ഉണ്ടായ സമയം മുതല്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുണ്ടായ അവഗണനയും കുത്തിനോവിക്കലുകളും കേന്ദ്രസര്‍ക്കാര്‍ തലത്തിലും നിലനില്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.കേരളത്തിന് സഹായം വാരിക്കോരി നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രം.അതിനാല്‍ തന്നെ യുഎഇ 700 കോടി നല്‍കുമെന്ന പ്രഖ്യാപനം മോദിയെ തെല്ലും ബാധിച്ചിട്ടില്ല.ഇങ്ങനെ സഹായങ്ങള്‍ കിട്ടിയാല്‍ കേന്ദ്രം സഹായിക്കുന്നത് കുറച്ചു മതിയാകും എന്ന മനോഭാവമാണ് മോദിക്കെന്നാണ് പ്രവാസി മലയാളികള്‍ പറയുന്നത്.

ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്ന നിലപാട് കേന്ദ്രം സ്വീകരിക്കുന്നതും ഗൂഡലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തല്‍.കേരളത്തിന് നല്‍കുന്ന സഹായങ്ങളിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാമെന്ന മോദിയുടെ മോഹങ്ങള്‍ക്കാണ് 700 കോടി പ്രഖ്യാപനത്തിലൂടെ യുഎഇ ഭംഗം വരുത്തിയത്.എം എ യൂസഫലിയുടെ പ്രതയേക ഇടപെടലാണ് യുഎഇയുടെ അകമഴിഞ്ഞ പിന്തുണക്ക് പിന്നില്‍.കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഗള്‍ഫ് നാടുകള്‍ കൂടെയുണ്ടാകും എന്ന് വന്നതോടെ കേന്ദ്രം പ്രതിരോധത്തിലായിട്ടുണ്ട്.ഇനി പ്രഖ്യാപനങ്ങള്‍ നടത്തി പ്രതിഛായ നന്നാക്കാന്‍ കേന്ദരം തുനിയുമോ എന്നാണ് അറിയേണ്ടത്..

ഇതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെ വിമർശിച്ച് നിരവധി പോസ്റ്റുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്