യുഎഇ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശനത്തിനായി നാളെ എത്തും

അബുദാബി: യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഞായറാഴ്ച ഇന്ത്യയിലെത്തും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം ശക്തമാക്കാനും, കൂടുതൽ പ്രവർത്തനങ്ങൾ നടത്താനുമാണ്‌ സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

യുഎഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ കൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളി കൂടിയായ യുഎഇയുമായി ശക്തമായ സൗഹൃദമാണ് ഇന്ത്യക്കുള്ളത്.