തിരുവനന്തപുരത്ത് രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ്, കിളിമാനൂർ പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരേയും നിരീക്ഷണത്തിലാക്കും

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കറുടെ ഗൺമാന് കൊവിഡ് സ്ഥീരികരിച്ചു

. ഇദ്ദേഹം അഞ്ചൽ സ്വദേശിയാണ്.

പൊലീസ് ആസ്ഥാനത്തെ ഡ്യൂട്ടി ഓഫീസറായ എസ് ഐ ക്കും രോഗം

..ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു

.കൊവിഡ് സ്ഥിരീകരിച്ചവരെ സി എഫ് എൽ റ്റി സിയിലേക്ക് മാറ്റും

പേരൂർക്കട എസ്എപി ക്വാർട്ടേഴ്സിലാണ് എസ്ഐ താമസിക്കുന്നത്

.ഇദ്ദേഹം കാട്ടാക്കട സ്വദേശിയാണ്
കിളിമാനൂർ പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരേയും നിരീക്ഷണത്തിലാക്കും: ബി.സത്യൻ എം എൽ എകിളിമാനൂർ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസ്കാർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്റ്റേഷനിലെ മുഴുവൻ പോലീസുകാരേയും നിരീക്ഷണത്തിലാക്കും. സ്റ്റേഷൻ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പ്രതിരോധ നടപടികൾ കർശനമാക്കും ഇതിനായി അരോഗ്യ വകുപ്പ് നടപടികൾ തുടങ്ങിയിട്ടുണ്ട്. പളളിക്കൽ സ്റ്റേഷനിലെ സി ഐയ്ക്ക് കിളിമാനൂർ സ്റ്റേഷൻ്റെ ചുമതല കൂടി നൽകും. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ പരിധിയിൽ വരുന്ന സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പോലീസുകാരെ വിന്യസിച്ച് പ്രദേശത്തെ പ്രവർത്തനങ്ങൾ ശക്തമാക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. ഈ പ്രത്യേക സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി നാളെ രാവിലെ 11 മണിക്ക് കിളിമാനൂർ ബ്ലോക്ക് ഓഫീസ് ഹാളിൽ വെച്ച് ജനപ്രതിനിധികൾ, തഹസീൽദാർ, ഡിവൈഎസ്പി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി അവലോകന യോഗം ചേരും.പഴയകുന്നുമ്മൽ പഞ്ചായത്തും മെഡിക്കൽ ഓഫീസറും പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേർന്ന് എല്ലാവിധ പ്രതിരോധ പ്രവർത്തനങ്ങളും ഇതിനകം സ്വീകരിച്ചു കഴിഞ്ഞു. ആരും ആശങ്കപ്പെടേണ്ടതില്ല. എല്ലാവരും ജാഗ്രത പാലിക്കുക.
പഴയകുന്നുമ്മേൽ പഞ്ചായത്തിൽ 3 വാർഡ്കൾ കൂടി കണ്ടയ്മെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. തട്ടത്തുമല , പറണ്ടകുഴി, ഷെഡിൽകട എന്നീ വാർഡുകളാണ് കണ്ടയ്മെൻ്റ് സോണാക്കിയിട്ടുള്ളത്.പ്രസ്തുത പ്രദേശങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ തിരുമാനിച്ചിട്ടുള്ളത്. പ്രസ്തുത നിയന്ത്രണങ്ങളൊട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.