പശുക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ സഹോദരങ്ങൾ ശ്വാസം മുട്ടിമരിച്ചു

കാസർകോട്: കുമ്പള സുബ്ബയക്കട്ടയിൽ പശുക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ സഹോദരങ്ങൾ ശ്വാസം മുട്ടിമരിച്ചു. സുബ്ബയ്യ ക്കട്ടയിലെ നാരായണൻ (45), ശങ്കരൻ (32) എന്നിവരാണ് മരിച്ചത്. രാവിലെയാണ് സംഭവം. കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷിക്കാനിറങ്ങിയതിനിടെ ബോധം കെട്ടു വീഴുകയായിരുന്നു. ഫയർ ഫോഴ്സെത്തുമ്പോഴേക്കും ഇരുവരും മരണപ്പെടുകയായിരുന്നു. പശുക്കുട്ടി രക്ഷപ്പെട്ടു.