സത്യം മാത്രമേ ജയിക്കൂ എന്ന് കെ.ടി.ജലീല്‍, രാജിവയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം

മലപ്പുറം: ”സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല.”-തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം
ചെയ്ത വിഷയത്തില്‍ പ്രതിപക്ഷ കോലാഹലത്തെത്തുടര്‍ന്ന് മന്ത്രി കെ.ടി.ജലീലിന്റെ പ്രതികരണം ഇതായിരുന്നു.
അതേസമയം, മന്ത്രി കെ. ടി ജലീല്‍ രാജി വയ്ക്കില്ലെന്നും ചോദ്യം ചെയ്തത് കൊണ്ട് മാത്രം രാജി വയ്‌ക്കേണ്ടതില്ലെന്നും സി.പി.എം കേന്ദ്ര
നേതൃത്വം വ്യക്തമാക്കി.