തൃ​പ്തി ദേ​ശാ​യി ശബരിമലയിലെത്തും; സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രിക്കും മു​ഖ്യ​മ​ന്ത്രി​ക്കും ക​ത്ത്

തിരുവനന്തപുരം: ശ​ബ​രി​മ​ല​യി​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ൾ​ക്കു പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ എ​ത്തു​മെ​ന്ന് വ​നി​താ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​യും ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വു​മാ​യ തൃ​പ്തി ദേ​ശാ​യി. ആ​റ് സ്ത്രീ​ക​ൾ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ന​വം​ബ​ർ 16ന് ​കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്നും 17 രാ​വി​ലെ അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​നാ​യി ശ​ബ​രി​മ​ല​യി​ൽ എ​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ത​നി​ക്ക് സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും ക​ത്ത് അ​യ​ച്ചു​വെ​ന്നും തൃ​പ്തി ദേ​ശാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​ബ​രി​മ​ല​യി​ൽ എ​ത്തു​മെ​ന്ന് തൃ​പ്തി ദേ​ശാ​യി നേ​ര​ത്തെ ത​ന്നെ അ​റി​യി​ച്ചി​രു​ന്നു.