ട്രംപി​​ന്റെ മിമിക്രി; മോദിയെ അനുകരിച്ച്‌ പ്രസംഗം

വാഷിങ്​ടന്‍: അമേരിക്കന്‍ പ്രസിഡന്‍റ്​ ഡൊണാള്‍ഡ്​ ട്രംപ്​ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച്‌​ ​സംസാരിച്ചതായാണ് പുതിയ വാർത്തകൾ​. അഫ്​ഗാനിസ്​താനിലേക്ക്​ കൂടുതല്‍ സൈന്യത്തെ അയക്കുന്നതിനെ കുറിച്ച്‌​ തീരുമാനമെടുക്കവെയാണ്​ ട്രംപി​​ന്റെ മിമിക്രി.

കഴിഞ്ഞ ജൂണില്‍ മോദി വൈറ്റ്​ ഹൗസ്​ സന്ദര്‍ശിച്ചപ്പോള്‍ അഫ്​ഗാനിസ്​താനില്‍ യു.സ്.ന്റെ സൈനിക പ്രവര്‍ത്തനങ്ങളെ കുറിച്ച്‌​ പറഞ്ഞിരുന്നു. കുറച്ച്‌​ തിരിച്ചു തിരിച്ചു കിട്ടും എന്ന് കരുതി ഒരു രാജ്യവും ഒരുപാട്​​ കാര്യങ്ങള്‍ ചെയ്യില്ലെന്നായിരുന്നു മോദിയുടെ വാക്കുകള്‍.

എന്നാല്‍ ഇൗ വാര്‍ത്ത നിഷേധിക്കാനോ അംഗീകരിക്കാനോ വൈറ്റ്​ ഹൗസ്​ വൃത്തങ്ങള്‍ തയാറായില്ല. നേരത്തെയും ട്രംപ്​ ഇന്ത്യന്‍ ശൈലിയെ അനുകരിച്ച് സംസാരിച്ചിട്ടുണ്ട്.