സമാധാനത്തിന് തുടക്കമെന്ന് ഉന്‍; വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്

U.S. President Donald Trump shakes hands with North Korea leader Kim Jong Un at the Capella resort on Sentosa Island Tuesday, June 12, 2018 in Singapore. (AP Photo/Evan Vucci)

സിംഗപ്പൂര്‍:ലോകം ഉറ്റുനോക്കുന്ന ചരിത്ര കൂടിക്കാഴ്ചയ്ക്ക് സിങ്കപ്പൂരില്‍ തുടക്കം. സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ ഡൊണള്‍ഡ് ട്രംപ്- കിം ജോങ് ഉന്‍ കൂടിക്കാഴ്ച ആരംഭിച്ചു. ഇരുവരും ഹസ്തദാനം ചെയ്ത് ചര്‍ച്ച ആരംഭിച്ചു. 45 മിനിറ്റാണ് കൂടിക്കാഴ്ചയുടെ സമയം. ആണവനിരായുധീരണം പ്രധാനമായും ചര്‍ച്ച ചെയ്യും.

നിശ്ചയിച്ച സമയത്തുതന്നെ ഹോട്ടലിലെത്തിയ ഇരു നേതാക്കളും രണ്ടു തവണ ഹസ്തദാനം ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുന്‍പായി ഇരുവരും ചേര്‍ന്ന് മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇരു നേതാക്കള്‍ക്കും ഒപ്പം നാലംഗ സംഘങ്ങളുണ്ട്.

കിമ്മുമായ നല്ല ബന്ധം തുടരാനാകുമെന്ന് ഉറപ്പുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ചര്‍ച്ച വിജയിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. പഴയ കാര്യങ്ങള്‍ അപ്രസക്തമെന്നായിരുന്നു കിമ്മിന്‍റെ പ്രതികരണം