സമൂഹമാധ്യമങ്ങള്‍ അടച്ചുപൂട്ടുമെന്ന് ട്രംപിന്റെ ഭീഷണി

ന്യൂയോര്‍ക്ക്: സമൂഹമാധ്യമങ്ങളോട് പണ്ടെ കലികയറിയ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒടുവില്‍

കലിയിളകി പറഞ്ഞിരിക്കുന്നത് സമൂഹമാധ്യമങ്ങളെല്ലാം താന്‍

അടച്ചുപൂട്ടുമെന്നാണ്. ട്വിറ്റര്‍ തങ്ങളുടെ അക്കൗണ്ടില്‍

ആദ്യമായി വസ്തുതാ പരിശോധന ലിങ്കുകള്‍

ഉള്‍പ്പെടുത്തുകയാണെന്ന് അറിയിച്ചതിനു പിന്നാലെയാണ്

ട്രംപിന്റെ ഭീഷണി. കുറെനാളായി സമൂഹമാധ്യമങ്ങളുമായി

നല്ല ചേര്‍ച്ചയിലല്ല അമേരിക്കന്‍ പ്രസിഡന്റ്.
നവംബറില്‍ അമേരിക്കന്‍ പ്രസിഡന്റ്

തിരഞ്ഞെടുപ്പാണ്. അതിനു മുമ്പ് അമേരിക്കയിലെ

സ്ഥിതിഗതികളെപ്പറ്റി വസ്തുതാപരിശോധന ട്രംപ്

ഇഷ്ടപ്പെടുന്നില്ല എന്നു വേണം പുതിയ നീക്കത്തെ കരുതാന്‍.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പിലെ പോസ്റ്റല്‍ ബാലറ്റിനെപ്പറ്റി

ട്രംപ് ചില ആക്ഷേപങ്ങള്‍ ട്വിറ്റര്‍ വഴി ഉന്നയിച്ചിരുന്നു.

ഇതെപ്പറ്റിയാണ് വസ്തുതാ പരിശോധനയ്ക്കുള്ള സംവിധാനം

തങ്ങള്‍ ഉള്‍പ്പെടുത്തുകയാണെന്ന് ട്വിറ്റര്‍ പറഞ്ഞത്. തുടര്‍ന്ന്

പ്രസിഡന്റ് ശത്രുപക്ഷത്തുനിര്‍ത്തിയിരിക്കുന്ന സി.എന്‍.എന്‍,

വാഷിംഗ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമ സ്ഥാപനങ്ങള്‍ ലേഖനങ്ങള്‍

എഴുതിയിരുന്നത് ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടു. ഇതാണ്

ട്രംപിനെ പെട്ടെന്ന് പ്രകോപിപ്പിച്ചത്.