ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കം, മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത

വഹിക്കാന്‍ താന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ്

ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇക്കാര്യം രണ്ട്

രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ പറഞ്ഞു.

നേരത്തെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കശ്മീര്‍

വിഷയത്തിലും ഇടപെടാന്‍ തയ്യാറാണെന്ന് ട്രംപ്

അറിയിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ വാഗ്ദാനം ഇന്ത്യ

നിരസിക്കുകയുണ്ടായി.
ലഡാക്കിലെ ഇന്ത്യാ ചൈന നിയന്ത്രണ രേഖ

(ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സംബന്ധിച്ച

തര്‍ക്കങ്ങളാണ് ഒടുവില്‍ രൂക്ഷമായത്. പ്രധാനമന്ത്രി

നരേന്ദ്രമോദി കഴിഞ്ഞ ദിവസം മൂന്നു സേനാമേധാവികളുമായും

സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ചനടത്തി

സ്ഥിതിഗതികള്‍ വിലയിരുത്തി. അതുപോലെ ചൈനീസ്

പ്രസിഡന്റ് ഷി ജിന്‍പിങ് ചൈനീസ് സേനയോട് എല്ലാ

തയ്യാറെടുപ്പും നടത്തിക്കോളാന്‍ നിര്‍ദേശം നല്‍കിയതും

സംഘര്‍ഷം മൂര്‍ച്ഛിപ്പിച്ചിരുന്നു. അതിര്‍ത്തിയില്‍ ഗുല്‍ദോങ്

സെക്ടറിന് സമീപം ചൈന സൈനിക സാന്നിധ്യം

വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും

ഉത്തരാഖണ്ഡിലും ഇന്ത്യയും അധികസേനയെ വിന്യസിച്ചു.

അതിര്‍ത്തിയില്‍ സൈനിക സംഘര്‍ഷം പുതുതല്ലെങ്കിലും

കൊവിഡിന്റെ ഈ ഘട്ടത്തില്‍ എല്ലാവരിലും ആശങ്ക

ജനിപ്പിച്ചിട്ടുണ്ട്.