കേരളത്തിലേക്ക് ആവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണം: യു.എ.ഇ. ആരോഗ്യമന്ത്രാലയം

ദുബായ്: കേരളത്തിലേക്ക് അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ യു.എ.ഇ. ആരോഗ്യമന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടു. നിപ്പ വൈറസ് ബാധിച്ച് പത്തിലേറെപേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് യു.എ.ഇ. ഈ തീരുമാനം അറിയിച്ചത്. നിപ വൈറസ് സംബന്ധിച്ച സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.

വൈറസ് ബാധ തടയുന്നതിനായുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ലോകാരോഗ്യ സംഘടനയുമായും ബന്ധപ്പെടുന്നുണ്ടെന്ന് യു.എ.ഇ. ആരോഗ്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. വൈറസ് ബാധ രാജ്യത്തേയ്ക്ക് വ്യാപിക്കാതെ നോക്കാനും അതിനാവശ്യമായ നിയന്ത്രണങ്ങള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ട്.