ട്രഷറി തട്ടിപ്പില്‍ കൂടുതല്‍ പേരില്ലെന്ന് ജില്ലാ ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്ന എം.ആര്‍.ബിജുലാല്‍ രണ്ടേമുക്കാല്‍ കോടിയോളം രൂപ തട്ടിയെടുത്തെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇദ്ദേഹത്തിന്‍റെ ഭാര്യയെ പ്രതിചേര്‍ത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യില്ല.ത ട്ടിയെടുത്ത പണം അക്കൗണ്ടിലേക്ക് വന്നതിനാലാണ് എഫ്.ഐ.ആറില്‍ സിമിയേയും പ്രതിചേര്‍ത്തിരുന്നത്. എന്നാല്‍ സിമിക്ക് തട്ടിപ്പില്‍ പങ്കോ അറിവോ ഇല്ലെന്നാണ് അന്വേഷണസംഘത്തിന്റെ ഇതുവരെയുള്ള നിഗമനം. കേസ് വിജിലന്‍സിന് കൈമാറാന്‍ ശുപാര്‍ശ ചെയ്ത് അന്വേഷണസംഘം ഇന്ന് റിപ്പോര്‍ട്ട് നല്‍കും