ജൂണ്‍ 6 ശനിയാ‍ഴ്ച വിശുദ്ധിദിനമായി ആചരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: 2020 ജൂണ്‍ 6 ശനിയാ‍ഴ്ച വിശുദ്ധിദിനമായി ആചരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം
തീരുമാനിച്ചു.വിശുദ്ധി ദിനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീ‍ഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ദേവസ്വം
ബോര്‍ഡ് ഓഫീസുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായതായി
ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.എന്‍.വാസു പറഞ്ഞു.ജൂണ്‍ 6 ന് രാവിലെ മുതല്‍ തന്നെ ശുചീകരണ
പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.ദേവസ്വം ബോര്‍ഡ് ജീവനക്കാരും ക്ഷേത്ര ഉപദേശകസമിതികളും ചേര്‍ന്നാണ്
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.വിശുദ്ധി ദിനത്തിന്‍റെ ഭാഗമായി നടക്കുന്ന ശുചീകരണ പ്രവര്‍ത്തികളില്‍
മു‍ഴുവന്‍ ജീവനക്കാരുടെയും ഉപദേശകസമിതി അംഗങ്ങളുടെയും പൂര്‍ണ്ണ സഹകരണവും പങ്കാളിത്തവും
ഉണ്ടാകണമെന്ന് ദേവസ്വംബോര്‍ഡ് അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്‍റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.6 ന് ശുചീകരണ
പ്രക്രിയ പൂര്‍ത്തിയാകാത്ത സ്ഥലങ്ങളില്‍ 7 നും ശുചീകരണം നടക്കുമെന്നും അഡ്വ.എന്‍.വാസു പറഞ്ഞു.