സിഗ്നല്‍ തകരാര്‍ : സ്തംഭിച്ച് ട്രെയിന്‍ ഗതാഗതം

തിരുവനന്തപുരം: സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനുകള്‍ വൈകുന്നു. പാളത്തില്‍ എഞ്ചിന്‍ കുടുങ്ങിക്കിടക്കുന്നതുകൊണ്ടാണ് സിഗ്‌നല്‍ തകരറിലായത്  എഞ്ചിന്‍ പാളത്തില്‍ നിന്നു നീക്കിയതിന് ശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാവൂ എന്ന് റെയില്‍വെ അറിയിച്ചു.

യാര്‍ഡില്‍ നിന്ന് പാളത്തിലേക്ക് കൊണ്ടുവന്ന എഞ്ചിന്‍ രാവിലെ പാളത്തില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ ഓട്ടോമേറ്റഡ് സിഗ്‌നലിങ് സംവിധാനം തകരാറിലായി. രാവിലെ 9.42 ന് വഞ്ചിനാട് എക്‌സ്പ്രസ് കൊച്ചുവേളിയിലെത്തിയെങ്കിലും 12 മണി വരെ കൊച്ചുവേളി സ്റ്റേഷനില്‍ പിടിച്ചിടേണ്ടി വന്നു. തുടര്‍ന്ന് 12.30ഓടെ മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് ഈ ട്രെയിന്‍ എത്തിക്കുകയായിരുന്നു. ഇന്റര്‍സിറ്റി, മലബാര്‍ എക്‌സ്പ്രസ്, ബോംബൈ കന്യാകുമാരി എക്‌സ്പ്രസ്, ജയന്തി ജനത എക്‌സ്പ്രസ് എന്നിവയും വൈകി ഓടുകയാണ്.