ടോയോട്ടയുടെ പുതിയ ഫോര്‍ച്യൂണർ ടിആര്‍ഡി സ്‌പോര്‍ട്ടീവോ എസ്‌യുവി എത്തുന്നു

ടോയോട്ട ഫോര്‍ച്യൂണറിന്റെ പുതിയ മോഡലായ ടിആര്‍ഡി സ്‌പോര്‍ട്ടീവോ എസ്‌യുവി ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ അവതരിപ്പിച്ചു. 29.84 ലക്ഷത്തിനും 33.60 ലക്ഷത്തിനും ഇടയ്ക്ക് വില പ്രതീക്ഷിക്കാം.

നിലവിലുള്ള പതിപ്പിന്റെ നവീകരിച്ച മോഡലാണ് പുതിയ തലമുറയില്‍പെട്ട ഫോര്‍ച്യൂണര്‍. പഴയ വാഹനത്തില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് കമ്പനി വരുത്തിയിരിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടീവോയില്‍ കമ്പനി പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കിയിരിക്കുന്നതെന്ന് ടൊയോട്ട എക്‌സിക്യൂട്ടീവ് ജനറല്‍ മാനേജര്‍ ഫ്രാന്‍സിസ്‌കസ് സോര്‍ജോപ്രനോട്ടോ വ്യക്തമാക്കി.

വാഹനത്തെ പരുക്കനും അഗ്രസീവുമാക്കി തീര്‍ക്കുക എന്നതായിരുന്നു ഉപഭേക്താക്കളുടെ പ്രധാന ആവശ്യം. അതിനാല്‍ എല്ലാ ഭൂപ്രദേശങ്ങള്‍ക്കും അനുയോജ്യമായ രീതിയിലാണ് പുതിയ മോഡലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബംബറുകളള്‍, ഫോഗ് ലാമ്പുകള്‍, ഗ്രില്‍, ബോണറ്റ്, കറുത്ത നിറത്തിലുള്ള അല്ലോയ് വീലുകള്‍ എന്നിവയിലെല്ലാം പ്രകടമായ മാറ്റങ്ങള്‍ കാണാം. കൂടാതെ മുന്‍ ഭാഗത്ത് സില്‍വര്‍ നിറത്തിലുള്ള അണ്ടര്‍ ഗാര്‍ഡുകളും പുതിയ ഫോര്‍ച്യൂണറിന്റെ പ്രത്യേകതയാണ്. റിയര്‍ ബമ്പറിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു കിക്ക് സെന്‍സറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു മാറ്റം.

പഴയ വാഹനത്തില്‍ 2.4 ലിറ്റര്‍ VRS A/T ഡീസല്‍ എഞ്ചിനും 2.7 ലിറ്റര്‍ SRS A/T പെട്രോള്‍ എഞ്ചിനുമായിരുന്നു ഉണ്ടായിരുന്നത്‌ . 2.7 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 147.5 bhp കരുത്തില്‍ 400 Nm torque സൃഷ്ടിച്ചിരുന്നു.

2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡുവല്‍ VVT-I പെട്രോള്‍ എഞ്ചിന്‍ 167.5 bhp കരുത്തില്‍ 242 Nm torque ഉം സൃഷ്ടിക്കും. ഇന്ത്യയില്‍ 26.4 ലക്ഷം രൂപയായിരുന്നു നിലവിലെ ടോയോട്ട ഫോര്‍ച്യൂണറിന്റ വില.

പുതിയ പതിപ്പില്‍ ഫോര്‍ച്യൂണറിന്റെ രണ്ട് പെട്രോള്‍ പതിപ്പുകളായിരിക്കും ലഭ്യമാവുക. 2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈ പതിപ്പുകളിലുണ്ടാവുക. ഇവ 164 bhp കരുത്തില്‍ 245 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കും. ഫൈവ് സ്പീഡ് മാനുവല്‍ ട്രാന്‍സിമിഷനും, സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനുമാകും പെട്രോള്‍ എഞ്ചിനില്‍ ലഭിക്കുക.

ഡീസല്‍ പതിപ്പിന്റെ നാല് മോഡലുകളാവും ഫോര്‍ച്യൂണറിന്റെ ശ്രേണിയിലുണ്ടാവുക. 2.8 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് എഞ്ചിനാകും ഡീസല്‍ പതിപ്പില്‍. 174 bhp കരുത്തില്‍ 420 Nm ടോര്‍ക്ക് വാഹനം സൃഷ്ടിക്കും. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനിലുമായിരിക്കും ലഭിക്കുക. 29.84 ലക്ഷം രൂപക്കും 33.60 ലക്ഷം രൂപക്കും ഇടയിലായിരിക്കും പുതിയ ടൊയോട്ട ഫോര്‍ച്യൂണറിന്റെ വില.