മൂന്നുജഡങ്ങള്‍ കൂടി കിട്ടി, രാജമലയില്‍ മരണം 52 ആയി

മൂന്നാര്‍: രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 52 ആയി. ഇന്ന് നടത്തിയ തിരച്ചിലില്‍ മൂന്നുപേരുടെ ജഡങ്ങള്‍ കൂടി കിട്ടിയിരുന്നു.
കറുപ്പയ്യയുടെ ഭാര്യ ചെല്ലദുരൈ (55), ഭാരതിരാജയുടെ ഭാര്യ രേഖ (27), എസ്റ്ററ്റ് ഡിവിഷന്‍ വാച്ചറായിരുന്ന
രാജയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തി തിരിച്ചറിഞ്ഞ്. ഇതോടെ മരണമടഞ്ഞവരുടെ എണ്ണം 52 ആയി. ഇനിയും ഇരുപതോളം പേരെ കാണാനുണ്ട്. തിരച്ചില്‍ നാളെയും തുടരും.