യു.കെയില്‍ നിന്നും കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി

ലണ്ടന്‍: യു.കെയിലെ കിംഗ് ഹെന്ററി സ്‌കൂളില്‍ നിന്ന് കാണാതായ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി അഭിമന്യൂ ചോഹനെ(15) പോലീസ് കണ്ടെത്തി. അഭിമന്യൂ മോക് ടെസ്റ്റില്‍ നൂറ് ശതമാനം മാര്‍ക്ക് നേടിയിരുന്നു. ഇത് തട്ടിപ്പു നടത്തി നേടിയതാണെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഭിമന്യൂവിനെ കാണാതായത്.

സമീപത്തെ പെട്രോള്‍ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും സ്‌കൂള്‍ യൂണിഫോമില്‍ ബാഗും തൂക്കി നടന്നു പോകുന്ന വിദ്യാര്‍ത്ഥിയുടെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷിതമാണെന്നും പോലീസ് അറിയിച്ചു.