ടൈംസ് നൗ സർവേയിൽ ആം ആദ്മി ഇല്ലാത്തിടത് 2.9 ശതമാനം വോട്ട്

ഉത്തരാഖണ്ഡ്: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലാത്ത ആം ആദ്മിക്ക് 2.9 ശതമാനം വോട്ട് ലഭിക്കുമെന്ന് ടൈംസ് നൗ എക്സിറ്റ് പോൾ പ്രവചനം. ട്വീറ്ററിലൂടെ പുറത്തുവിട്ട സർവേ ഫലത്തിലാണ് ഇത്തരത്തിലൊരു അമളി പറ്റിയത്.

പിശക് ചൂണ്ടിക്കാണിച്ചതിനു പിന്നാലെ ടൈംസ് ട്വീറ്റ് നീക്കം ചെയ്തു. ഇതുവരെ സംഭവത്തിൽ ചാനൽ ഒരു വിശദീകരണവും നൽകിയിട്ടില്ല.

ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പുറത്തുവന്ന സർവേയിലാണ് 2019 മേയ് 11 ന് ഉത്തരാഖണ്ഡിൽ നടന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് 2.9 ശതമാനം വോട്ട് ലഭിക്കുമെന്ന് ടൈംസ് നൗ അവകാശപ്പെടുന്നത്. എന്നാൽ സംസ്ഥാനത്ത് ഒരിടത്തും ആം ആദ്മിക്ക് സ്ഥാനാർഥി കൂടി ഇല്ല. കോൺഗ്രസിന് 38.81 ശതമാനവും ബി.ജെ.പി.ക്ക് 51.6 ശതമാനം വോട്ടും ലഭിക്കുമെന്നാണ് ടൈംസ് നൗവിന്റെ പ്രഖ്യാപനം. ആളുകൾ തെറ്റ് ചൂണ്ടിക്കാണിച്ചതിനുശേഷം ടൈംസ് ട്വീറ്റ് നീക്കം ചെയ്തു.